അടിച്ചു കേറി ലൗറ; ലോകകപ്പിൽ സ്വന്തമാക്കിയത് കിടിലൻ റെക്കോഡ്
2024 വുമൺസ് ട്വന്റി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിൽ പ്രവേശിച്ചു.
2024 വുമൺസ് ട്വന്റി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിൽ പ്രവേശിച്ചു. ഓസ്ട്രേലിയ നേടിയ 134 റൺസ് 17.2 ഓവറിൽ എട്ട് വിക്കറ്റുകൾ ബാക്കി നിൽക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.
സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഒരു റെക്കോഡ് നേട്ടം ലൗറ വോൾവാർഡ്ത്ത് സ്വന്തമാക്കി. വുമൺസ് ട്വന്റി ട്വന്റി ലോകകപ്പിൽ 500 റൺസ് പിന്നിടുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ താരമായാണ് വോൾവാർഡ്ത്ത് മാറിയത്.
ഓസ്ട്രേലിയക്കെതിരെ 37 പന്തിൽ 42 റൺസ് ആണ് ലൗറ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 493 റൺസ് നേടിയ ഡാനെ വാൻ നികെർക്ക് 445 റൺസ് നേടി മാരിസാനെ കാപ്പുമാണ് ലൗറക്ക് പിന്നിൽ ഈ പട്ടികയിൽ ഉള്ളത്.
ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസ് ന്യൂസിലാൻഡിനെ ആണ് നേരിടുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ ഒക്ടോബർ 20ന് നടക്കുന്ന ഫൈനലിൽ സൗത്ത് ആഫ്രിക്ക നേരിടും.